മഡ്രീഡ് - ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗാം വീണ്ടും രക്ഷകനായതോടെ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മഡ്രീഡിന് തുടര്‍ച്ചയായ നാലാം ജയം. ഹോം മത്സരത്തില്‍ ആദ്യം ഗോളടിച്ച് തങ്ങളെ ഞെട്ടിച്ച ഗെറ്റാഫെയെ ബെലിംഗാമിന്റെ ഇഞ്ചുറി ടൈം ഗോളില്‍ റയല്‍ 2-1 ന് തോല്പിച്ചു. ആദ്യ നാലു കളികളിലും ബെലിംഗാമിന് സ്കോര്‍ ചെയ്യാനായി.
റയല്‍ സമനില വഴങ്ങിയിരുന്നുവെങ്കില്‍ ബാഴ്സലോണയുള്പ്പെടെ മൂന്നു ടീമുകള്‍ക്ക് ഒപ്പമെത്താന്‍ വാതില്‍ തുറക്കുമായിരുന്നു. റയലിന് നാലു കളിയില്‍ പന്ത്രണ്ടും അത്ലറ്റിക്കൊ മഡ്രീഡ്, ബാഴ്സലോണ, കാഡിസ് ടീമുകള്‍ക്ക് മൂന്നു കളിയില്‍ ഏഴും പോയന്റാണ്.
പതിനൊന്നാം മിനിറ്റില്‍ തന്നെ ബോര്‍ഹ മേയറലിലൂടെ ഗെറ്റാഫെ ആതിഥേയരെ ഞെട്ടിച്ചിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ബാഴ്സലോണ തിരിച്ചടിച്ചത്. ഈയിടെ റയലിലെത്തിയ ഹോസേലു സ്കോര്‍ ചെയ്തു.






