മഞ്ജുവിനെ പോലെ സൗന്ദര്യം  നിലനിര്‍ത്താം, ഇത്രയും ചെയ്താല്‍ മതി 

കോഴിക്കോട്- മഞ്ജു വാരിയര്‍ അഭിനയിക്കുന്ന പരസ്യ ചിത്രം പോലും ആരും നോക്കി നിന്നു പോകും. വളരെ സ്മാര്‍ട്ടായാണ് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പെര്‍ഫോമന്‍സ്. 44 വയസ്സ് കഴിഞ്ഞിട്ടും ചെറുപ്പം നിലനിര്‍ത്തുന്ന നടിയുടെ ഫിറ്റ്നസ് രഹസ്യം എന്താണെന്ന് അറിയേണ്ടേ? പല യുവ നടിമാരെ പോലെ ഫിറ്റ്നസിനു വേണ്ടി ജിമ്മില്‍ മണിക്കൂറുകളോളം ചിലവഴിക്കുന്ന ശീലം മഞ്ജുവിന് ഇല്ല.
എല്ലാ ദിവസവും യോഗ അഭ്യസിക്കും. പിന്നെ എല്ലാവര്‍ക്കും അറിയുന്ന പോലെ നൃത്തവും പ്രാക്ടീസ് ചെയ്യും. തീര്‍ന്നില്ല ദിവസവും ഒരു മണിക്കൂര്‍ സമയം നടത്തത്തിന് വേണ്ടി മാറ്റിവച്ചിട്ടുണ്ട്. വ്യായാമത്തോടൊപ്പം ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ മഞ്ജു പുലര്‍ത്താറുണ്ട്.
ജങ്ക് ഫുഡ് നോട് എപ്പോഴും നോ പറയും. താന്‍ കഴിക്കാറുള്ള ഭക്ഷണത്തില്‍ കൃത്യമായ അളവില്‍ പോഷകങ്ങള്‍ ഉറപ്പാക്കാന്‍ നടി ശ്രദ്ധിക്കും. വേവിക്കാത്ത പച്ചകറികള്‍ ഉള്‍പ്പെടെ ഡയറ്റില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.ധാരാളം വെള്ളം കുടിക്കുന്ന ശീലം മഞ്ജുവിനുണ്ട്. വെള്ളം കുടിക്കുന്നത് ചര്‍മം മിനുസമായും ഈര്‍പ്പത്തോടെയും ഇരിക്കാന്‍ സഹായിക്കും. കൃത്യമായ ഭക്ഷണത്തിനോടൊപ്പം കൃത്യമായ അളവില്‍ വെള്ളം കുടിക്കാനും നോക്കും. അമിത മധുരമുള്ള ഭക്ഷണങ്ങള്‍ നടിക്ക് ഇഷ്ടമല്ല. പരമാവധി പഞ്ചസാര കുറച്ചുള്ള ഭക്ഷണങ്ങളാണ് മഞ്ജു കഴിക്കുക.

Latest News