ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രെയിനില്‍ യാത്ര ചെയ്ത് നവ്യാ നായര്‍

പാലക്കാട്-ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രെയിനില്‍ യാത്ര ചെയ്ത് നടി നവ്യാ നായര്‍. ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി കോയമ്പത്തൂരില്‍ പോകുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മാസ്‌കും കണ്ണടയും ധരിച്ചാണ് താരം ട്രെയിനില്‍ കയറിയത്. മുമ്പ് ട്രെയിനില്‍ പോയപ്പോഴുണ്ടായ ഓര്‍മകളും നടി പങ്കുവച്ചു. ശരിക്കും പറഞ്ഞാല്‍ നമ്മുടെ റെയില്‍വേ അടിപൊളിയാണെന്നും നവ്യ പറഞ്ഞു. 'ഞാനും അച്ഛനും വണ്ടിയില്‍ പോകാനാണ് ഇരുന്നത്. അമ്മയ്ക്ക് വയ്യാതായതിനാല്‍ അച്ഛന്‍ അവിടെയാണ്. ഫ്‌ളൈറ്റും ഇല്ല. അതുകൊണ്ട് ട്രെയിനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഒത്തിരി കാലം മുമ്പാണ് ട്രെയിനില്‍ പോയത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഇഷ്ടം സിനിമയുടെ കോസ്റ്റ്യൂം സെലക്ട് ചെയ്യാന്‍ വേണ്ടി ഞാനും അച്ഛനും അമ്മയും പോയതാണ്. അതിനുശേഷം ഇന്നാണ് പോകുന്നത്.'- നവ്യാ നായര്‍ പറഞ്ഞു.
 

Latest News