വിരലടയാളം മായ്ക്കാന്‍ ശ്രമം, കുവൈത്തില്‍ മുഖ, നേത്ര അടയാളങ്ങളും പകര്‍ത്തും

കുവൈത്ത്  സിറ്റി - നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍ തിരിച്ചെത്തുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കുവൈത്തില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കി. വിരല്‍ ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തി 2 പേര്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കിയത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍  വിരലടയാളത്തിനു പുറമെ ബയോമെട്രിക് സംവിധാനം വഴി മുഖ, നേത്ര അടയാളങ്ങളും പകര്‍ത്താനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി കവാടങ്ങളില്‍ പ്രത്യേക സംവിധാനം സ്ഥാപിച്ചു.
ഞായറാഴ്ച മുതല്‍ പുതിയ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. നിലവില്‍ വിരലടയാളം മാത്രം രേഖപ്പെടുത്തിയാണ് നാടുകടത്തിയിരുന്നത്.

 

Latest News