കാന്‍ഡി - വിരാട് കോലിയും ബാബര്‍ അസമും ഏറെ താരതമ്യം ചെയ്യപ്പെടുന്ന കളിക്കാരാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനിരിക്കെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ബാബറിനു മുന്നില്‍ ഉന്നയിച്ചു.
അത്തരം താരതമ്യമൊക്കെ ആരാധകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന് ഇരുപത്തെട്ടുകാരന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് തമ്മില്‍ പരസ്പര ബഹുമാനമാണ്. എന്നെക്കാള്‍ പ്രായമുണ്ട് കോലിക്ക്. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ കോലിയില്‍ നിന്ന് പഠിച്ചിട്ടുണ്ട്. ഇക്കാര്യം മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ കോലി തന്ന ഉപദേശങ്ങള്‍ ഏറെ ഉപകാരപ്പെട്ടതായി പാക്കിസ്ഥാന്‍ നായകന്‍ വെളപ്പെടുത്തി. എന്തായിരുന്നു ആ ഉപദേശം എന്ന് ചോദിച്ചപ്പോള്‍ ബാബര്‍ വിശദീകരിച്ചില്ല.
പരിശീലനത്തിനിടെ ഇരു ടീമിലെയും കളിക്കാര്‍ സന്തോഷത്തോടെ ഇടപഴകി. കോലി പെയ്‌സ്ബൗളര്‍ ഹാരിസ് റഊഫിനെ ആലിംഗനം ചെയ്തു.
അതിനിടെ, ശനിയാഴ്ചത്തെ പോരാട്ടത്തിനുള്ള പ്ലേയിംഗ് ഇലവനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. നേപ്പാളിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ജയിച്ച ടീമിനെ അവര്‍ നിലനിര്‍ത്തി. സ്പിന്നര്‍ മുഹമ്മദ് നവാസിനെ ഒഴിവാക്കുമെന്ന് കരുതിയതായിരുന്നു.






