ഡച്ച് മിഡ്ഫീല്‍ഡര്‍ വൈനാള്‍ഡം പി.എസ്.ജി വിട്ട് ഇത്തിഫാഖില്‍

റിയാദ് - പി.എസ്.ജിയുടെ ഡച്ച് ഇന്റര്‍നാഷനല്‍ മിഡ്ഫീല്‍ഡര്‍ സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ലൂയിസ് എന്റിക്വെ കോച്ചായി വന്നതോടെ മുപ്പത്തിരണ്ടുകാരന് പ്ലേയിംഗ് ഇലവനില്‍ സ്ഥിരം സ്ഥാനമില്ല. ലിവര്‍പൂളില്‍ വൈനാള്‍ഡത്തോടൊപ്പം കളിച്ച ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ ഇപ്പോള്‍ ഇത്തിഫാഖിലാണ്. കഴിഞ്ഞ സീസണില്‍ പി.എസ്.ജി ലോണില്‍ വൈനാള്‍ഡത്തെ റോമക്ക് കൈമാറിയിരുന്നു. എന്നാല്‍ പരിക്കുകള്‍ അലട്ടിയതോടെ ആകെ 23 മത്സരങ്ങളേ കളിച്ചുള്ളൂ.
 

Latest News