നയന്‍താര ഇന്‍സ്റ്റഗ്രാമില്‍, ഒരു മണിക്കൂറില്‍ നാല് ലക്ഷം ഫോളോവേഴ്‌സ്

ഇന്‍സ്റ്റഗ്രാം പേജില്‍ അരങ്ങേറ്റം കുറിച്ച് താരറാണി നയന്‍താര. ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വെറും ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെയാണ് നയന്‍സിനെ പിന്തുടരുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുന്നതും.

മലയാള താരങ്ങള്‍ ഉള്‍പ്പെടെ നയന്‍താരയുടെ ഫോളവേഴ്‌സ് ലിസ്റ്റിലുണ്ട്. നയന്‍സ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചുപേരെയും. ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍, നടന്‍ ഷാരൂഖ് ഖാന്‍, റൗഡി പിക്‌ചേഴ്‌സ്, അനിരുദ്ധ് രവിചന്ദര്‍, മിഷേല്‍ ഒബാമ എന്നിവരെയാണ് നയന്‍താര ഫോളോ ചെയ്യുന്നത്.

'മൈ ഉയിര്‍സ് വെല്‍കം ടു ഐജി' എന്നാണ് വിഗ്‌നേഷ് ശിവന്റെ കമന്റ്. ആദ്യ പോസ്റ്റ് ഒരു റീല്‍ രൂപത്തിലാണ് നയന്‍സ് പോസ്റ്റ് ചെയ്തത്.

 

Latest News