വോളി മത്സരം കാണാന്‍ 92,000 പേര്‍, വനിതാ സ്‌പോര്‍ട്‌സില്‍ റെക്കോര്‍ഡ്

ലോസ്ആഞ്ചലസ് - യൂനിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക സ്റ്റേഡിയത്തില്‍ ഹസ്‌കേഴ്‌സും ഒമാഹയും തമ്മിലുള്ള വോളിബോള്‍ മത്സരം കാണാന്‍ ഇരമ്പിയെത്തിയത് 92,003 പേര്‍. വനിതാ സ്‌പോര്‍ട്‌സില്‍ ഇത് റെക്കോര്‍ഡാണ്. 2022 ഏപ്രില്‍ 22 ന് ബാഴ്‌സലോണയും വുള്‍ഫ്‌സ്ബര്‍ഗും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരം കാണാന്‍ നൗകാമ്പില്‍ 91,648 പേര്‍ എത്തിയതാണ് ഇതുവരെ വനിതാ സ്‌പോര്‍ട്‌സിലെ റെക്കോര്‍ഡ്. 
റെക്കോര്‍ഡ് സൃഷ്ടിക്കാനുറച്ച് നെബ്രാസ്‌ക അത്‌ലറ്റിക് ഡിപ്പാര്‍ട്‌മെന്റ് ഫെബ്രുവരിയില്‍ തന്നെ വോളിബോള്‍ ഡേ പ്രഖ്യാപിച്ചിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ ഹസ്‌കേഴ്‌സ് 25-14, 25-14, 25-13 ന് ഒമാഹയെ തോല്‍പിച്ചു. ഇതിനു മുമ്പ് വോളിബോള്‍ മത്സരം വീക്ഷിച്ച ഏറ്റവും വലിയ ജനക്കൂട്ടം 2021 ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 18,755 പേര്‍ കളി കണ്ടതാണ്. 1999 ല്‍ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അമേരിക്കയും ചൈനയും ഏറ്റുമുട്ടുന്നതു കാണാന്‍ 90,185 പേര്‍ എത്തിയതാണ് അമേരിക്കയിലെ നിലവിലെ റെക്കോര്‍ഡ്. 

Latest News