ഫാങ്ക്ഫര്‍ട് - ജര്‍മനിയുടെ പുരുഷ ഫുട്‌ബോള്‍ ടീമിനെ കോച്ച് ഹാന്‍സി ഫഌക്ക് ഉടച്ചുവാര്‍ക്കുന്നു. അവസാന നാല് സന്നാഹ മത്സരങ്ങളിലും വിജയമകന്നു നിന്നതോടെ ഫോര്‍വേഡ് ടിമൊ വേര്‍ണര്‍, മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോരറ്റ്‌സ്‌ക, ഡിഫന്റര്‍ തിലൊ കെറര്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. മുപ്പത്തിരണ്ടാം വയസ്സില്‍ മിഡ്ഫീല്‍ഡര്‍ പാസ്‌കല്‍ ഗ്രോസ് ജര്‍മന്‍ ടീമില്‍ അരങ്ങേറിയേക്കും. ജപ്പാനും ഫ്രാന്‍സുമായി ജര്‍മനിക്ക് സന്നാഹ മത്സരങ്ങളുണ്ട്. 12 വര്‍ഷം മുമ്പ് അണ്ടര്‍-20 ജര്‍മന്‍ ടീമിനു വേണ്ടി ഗ്രോസ് കളിച്ചിരുന്നു.
ഡിഫന്റര്‍ നികളസ് സൂലെ, ഫോര്‍വേഡ് കെവിന്‍ ഷെയ്ഡ് ഉള്‍പ്പെടെ ആറ് കളിക്കാരെ കോച്ച് തിരിച്ചുവിളിച്ചു.






