ഇത്തവണ നീന ഒറ്റക്ക് നേടി, വെളളിയിലൊതുങ്ങി കെയ്തി

സൂറിക് - ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആവേശകരമായ വനിതാ പോള്‍വോള്‍ടില്‍ സ്വര്‍ണം പങ്കിട്ട ഓസ്‌ട്രേലിയയുടെ നീന കെന്നഡിയും അമേരിക്കയുടെ കെയ്തി മൂണും സൂറിക് ഡയമണ്ട് ലീഗില്‍ വിട്ടുകൊടുക്കാതെ പൊരുതി. കെയ്തിയെ പിന്തള്ളി നീന ഒന്നാം സ്ഥാനം പിടിച്ചു. ഒളിംപിക്‌സിലും 2022 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ നീന 4.91 മീറ്റര്‍ ചാടി ഒന്നാം സ്ഥാനത്തെത്തി. കെയ്റ്റിക്കു (4.81 മീ.) പിന്നില്‍ അമേരിക്കയുടെ സാന്‍ഡി മോറിസാണ് മൂന്നാം സ്ഥാനത്ത്. 4.76 മീറ്റര്‍ ചാടാന്‍ മൂന്നവസരമെടുത്ത ശേഷമാണ് നീന ഫോമിലെത്തിയത്. 
സൂറിക് നഗരത്തിലെ ട്രയിന്‍ സ്റ്റേഷനില്‍ താല്‍ക്കാലികമായി ഒരുക്കിയ വേദിയിലാണ് പോള്‍വോള്‍ട് മത്സരം നടക്കുക. പ്ലാറ്റ്‌ഫോമിനു സമീപം തീവണ്ടികള്‍ സഞ്ചരിക്കുന്നതും യാത്രക്കാര്‍ ലാന്റിംഗ് മാറ്റിന് സമീപം തടിച്ചുകൂടിയതും മത്സരത്തിന് പുതുമ പകര്‍ന്നു. 

Latest News