തിരുവോണ ദിനത്തില്‍ കോടികള്‍  വാരിക്കൂട്ടി ആര്‍.ഡി.എക്സ്

കോഴിക്കോട്- മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ 5 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.12.85 കോടി രൂപയാണ് അഞ്ചുദിവസംകൊണ്ട് ചിത്രം നേടിയത്. കഴിഞ്ഞ ദിവസം 3.20 കോടി നേടാന്‍ സിനിമയ്ക്കായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനത്തില്‍ തന്നെ നേടിയ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഗുണം ചെയ്തു. ഓഗസ്റ്റ് 25നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.


 

Latest News