ദോഹ- ഏകദേശം രണ്ടു മാസം നീണ്ട വേനലവധി കഴിഞ്ഞ് സ്വദേശികളും വിദേശികളുമൊക്കെ തിരിച്ചെത്തിയതോടെ ഖത്തർ റോഡുകൾ സജീവമായി. മാർക്കറ്റുകളിലും തിരക്കേറിയതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 27 ന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ നിരവധി പേർ തിരിച്ചെത്തിയിരുന്നു. ഇപ്പോഴും നിത്യവും ആയിരക്കണക്കിന് ആളുകളാണ് രാജ്യത്ത് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഏകദേശം അഞ്ചു ലക്ഷത്തോളം പേരാണ് ഈ വേനലവധിക്ക് യാത്ര ചെയ്തത്.






