നിയോണ്‍ - യൂറോപ്യന്‍ ഫുട്‌ബോളിലെ വാര്‍ഷിക അവാര്‍ഡ് നിശ വ്യാഴാഴ്ച അരങ്ങേറാനിരിക്കെ സ്പാനിഷ് വനിതാ സോക്കറിലെ ചുംബന വിവാദം തുടരുന്നു. സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായ ശേഷം അവരുടെ മിഡ്ഫീല്‍ഡര്‍ ജെന്നി ഹെര്‍മോസോയെ ചുണ്ടില്‍ ചുംബിച്ച ലൂയിസ് റുബിയാലിസ് യുവേഫയുടെ വൈസ് പ്രസിഡന്റാണ്. സ്പാനിഷ് സോക്കര്‍ പ്രസിഡന്റ് കൂടിയായ റുബിയാലിസിനെ ഫിഫ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
പോയ സീസണിലെ മികച്ച കളിക്കാരനെയും കളിക്കാരിയെയും കോച്ചുമാരെയും നാളെയാണ് പ്രഖ്യാപിക്കുക. വനിതാ ഫുട്‌ബോള്‍ അവാര്‍ഡുകള്‍ സ്‌പെയിന്‍ വാരിക്കൂട്ടാന്‍ സാധ്യതയുണ്ട്. യുവേഫ ഇതുവരെ റുബിയാലിസിനെതിരെ പ്രതികരിച്ചിട്ടില്ല. വൈസ് പ്രസിഡന്റെന്ന നിലയില്‍ കാല്‍ ലക്ഷം യൂറോ വാര്‍ഷിക പ്രതിഫലവും മറ്റാനുകൂല്യങ്ങളും യുവേഫയില്‍ നിന്ന് പറ്റുന്നുണ്ട്.






