ബാബര്‍-ഇഫ്തിഖാര്‍ തകര്‍ത്തു, ലാസ്റ്റ് പത്തില്‍ 129 റണ്‍സ്

മുള്‍ത്താന്‍ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ അരങ്ങേറ്റക്കാരായ നേപ്പാളിനെതിരെ ലോക ഒന്നാം നമ്പര്‍ ടീമായ പാക്കിസ്ഥാന്‍ വന്‍ ജയത്തിലേക്ക്. ക്യാപ്റ്റന്‍ ബാബര്‍ അസമും (131 പന്തില്‍ 151, 6x4, 4x14) ഇഫ്തിഖാര്‍ അഹമ്മദും (71 പന്തില്‍ 109 നോട്ടൗട്ട്, 6x4, 4x11) തകര്‍ത്തടിച്ച അവസാന പത്തോവറില്‍ പാക്കിസ്ഥാന്‍ വാരിയത് 129 റണ്‍സാണ്. അരങ്ങേറ്റക്കാരായ നേപ്പാള്‍ ആദ്യ ഇരുപത്തഞ്ചോവറില്‍ മികച്ച ബൗളിംഗും ഫീല്‍ഡിംഗുമാണ് കാഴ്ചവെച്ചത്. ഇരുപത്തെട്ടാം ഓവറില്‍ നാലിന് 124 ല്‍ ടീം പരുങ്ങുന്ന ഘട്ടത്തിലാണ് ബാബറും ഇഫ്തിഖാറും കടിഞ്ഞാണേറ്റെടുത്തത്. 131 പന്തില്‍ പണിതുയര്‍ത്തിയ 214 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ന്നത് രണ്ട് പന്ത് മാത്രം ശേഷിക്കെ ബാബര്‍ ലോംഗോഫ് ബൗണ്ടറിയില്‍ പിടികൊടുത്തപ്പോഴാണ്. ഇഫ്തിഖാറിന് ഇത് ഏകദിനങ്ങളിലെ കന്നി സെഞ്ചുറിയാണ്. ബാബറിനെ 55 ലുള്ളപ്പോള്‍ കരണ്‍ ഛേത്രി സ്വന്തം ബൗളിംഗില്‍് പിടിവിട്ടിരുന്നു. ഓപണിംഗ് ബൗളര്‍ സോംപാല്‍ കാമി രണ്ടു വിക്കറ്റെടുത്തെങ്കിലും പത്തോവറില്‍ 85 റണ്‍സ് വഴങ്ങി. 
മറുപടിയായി 14 റണ്‍സെടുക്കുമ്പോഴേക്കും നേപ്പാളിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ശഹീന്‍ ഷാ അഫ്‌രീദി ആദ്യ ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഓപണര്‍ കുശാല്‍ ബുര്‍തേലിനെയും (8) ക്യാപ്റ്റന്‍ രോഹിത് പോദലിനെയും (0) പുറത്താക്കി. ഓപണര്‍ ആസിഫ് ശെയ്ഖിനെ (5) നസീം ഷാ മടക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ അരങ്ങേറ്റക്കാരായ നേപ്പാള്‍ സ്വതന്ത്രമായി സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. അച്ചടക്കത്തോടെ പന്തെറിഞ്ഞ അവര്‍ ഒ    ന്നാന്തരമായി ഫീല്‍ഡ് ചെയ്തു. ഓപണര്‍ ഇമാമുല്‍ ഹഖിനെയും (5) അപകടകാരിയായ മുഹമ്മദ് രിസ്‌വാനെയും (44) വനേരിട്ടെറിഞ്ഞ് അവര്‍ റണ്ണൗട്ടാക്കി. 
ഓപണര്‍മാരായ ഫഖര്‍ സമാനും (14) ഇമാമുല്‍ ഹഖും അഞ്ചോവര്‍ തികയുമ്പോഴേക്കും മടങ്ങിയിരുന്നു. മധ്യനിരയിലെ കരുത്തനായ ആഗാ സല്‍മാനെയും (5) എളുപ്പം നേപ്പാള്‍ പുറത്താക്കി. ആദ്യം രിസ്‌വാന്റെയും (44) ഇഫ്തിഖാറിന്റെയും (50 നോട്ടൗട്ട്) സഹായത്തോടെ ബാബര്‍ തിരിച്ചടിച്ചു.
 

Latest News