ഏഷ്യാകപ്പും ഏകദി ലോകകപ്പും ഹോട്ട്‌സ്റ്റാറില്‍ സൗജന്യം

ന്യൂദല്‍ഹി- ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ക്രിക്കറ്റ് ആരാധകര്‍ക്ക് ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം. ലോകകപ്പ് ഫുട്‌ബോളും ഐ. പി. എല്ലും ജിയോ സിനിമയില്‍ സൗജന്യമായി സ്ട്രീം ചെയ്തതിന് പിന്നാലെയാണ് ഹോട്ട്സ്റ്റാറിന്റെ പുതിയ നീക്കം.

ഇന്ത്യയില്‍ കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കളിലേക്ക് ഹോട്ട്സ്റ്റാര്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ സ്ട്രീമിംഗ് ചെയ്യുന്നതെന്നും ക്രിക്കറ്റ് കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിനാണ് തീരുമാനം എടുത്തതെന്നും ഹോട്ട്സ്റ്റാര്‍ പറഞ്ഞു.

അതേസമയം സൗജന്യമായി സ്ട്രീം ചെയ്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടിയ ജിയോ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവര്‍ഷിപ്പ് എന്ന റെക്കോര്‍ഡും ഈ സീസണില്‍ നേടി.

Latest News