മുള്‍ത്താന്‍ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പാക്കിസ്ഥാന് മികച്ച സ്കോറിലേക്ക്. അരങ്ങേറ്റക്കാരായ നേപ്പാള്‍ പാക്കിസ്ഥാനെ ഒരു ഘട്ടത്തിലും സ്വതന്ത്രമായി സ്കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. ക്യാപ്റ്റന്‍ ബാബര്‍ അസമാണ് സെഞ്ചുറിയോടെ ടീമിനെ രക്ഷച്ചത്. ഓപണര്‍മാരായ ഫഖര്‍ സമാനെയും (14) ഇമാമുല്‍ ഹഖിനെയും (5) അഞ്ചോവര്‍ തികയുമ്പോഴേക്കും അവര്‍ മടക്കി. മധ്യനിരയിലെ കരുത്തനായ ആഗാ സല്‍മാനെയും (5) എളുപ്പം പുറത്താക്കി. ആദ്യം മുഹമ്മദ് രിസവാന്റെയും (44) പിന്നീട് ഇഫ്തിഖാര്‍ അഹമ്മദിന്റെയും (50 നോട്ടൗട്ട്) സഹായത്തോടെ ബാബര്‍ തിരിച്ചടിച്ചു. 42 ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന് നാലിന് 230 റണ്‍സിലെത്തി.






