ദേശീയ പതാകയില്‍ ഒപ്പിട്ടുതരണമെന്ന് ആരാധിക, നീരജ് ചോപ്ര ചെയ്തത്....

ബുഡാപെസ്റ്റ്- തന്റെ നേട്ടങ്ങളിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ ഉജ്ജ്വലമായ ഉയരത്തിലെത്തിച്ച 25 കാരനായ ജാവലിന്‍ ത്രോവര്‍ നീരജ് ചോപ്രയോട് ഒരു ഹംഗേറിയന്‍ വനിത ബുഡാപെസ്റ്റിലെ മത്സരശേഷം ഓട്ടോഗ്രാഫ് ചോദിച്ചു.  ഇന്ത്യന്‍ ദേശീയ പതാകയില്‍ ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അദ്ദേഹം ഇന്ത്യന്‍ പതാകയില്‍ ഒപ്പിടാന്‍ വിനയപൂര്‍വ്വം വിസമ്മതിക്കുകയും പകരം സ്ത്രീയുടെ ഷര്‍ട്ടിന്റെ കൈയില്‍ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.
 പത്രപ്രവര്‍ത്തകന്‍ ജോനാഥന്‍ സെല്‍വരാജ് ബുഡാപെസ്റ്റിലെ ആ നിമിഷം പകര്‍ത്തി കമന്റോടെ എക്‌സില്‍ പോസ്റ്റ് ചെയ്തു. അത് വൈറലായി.

Latest News