ഒരു ജയം, നോവക് നമ്പര്‍ വണ്‍

ന്യൂയോര്‍ക്ക് - ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം യു.എസ് ഓപണ്‍ ടെന്നിസില്‍ മുഖം കാണിച്ച നോവക് ജോകോവിച് ആദ്യ ജയത്തോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തിരിച്ചെത്തി. കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നിഷേധിക്കപ്പെട്ട നോവക് ഇത്തവണ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന്റെ അലക്‌സാണ്ടര്‍ മുള്ളറെ 6-0, 6-2, 6-3 ന് തരിപ്പണമാക്കി.
നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് കിരീടം നിലനിര്‍ത്തിയാലും നോവക് തന്നെയായിരിക്കും അടുത്ത റാങ്കിംഗില്‍് ഒന്നാം സ്ഥാനത്ത്. 2021 ല്‍ നോവക് ഇവിടെ ഫൈനല്‍ തോല്‍ക്കുകയായിരുന്നു. ആ കളി ജയിച്ചിരുന്നുവെങ്കില്‍ ഒരു വര്‍ഷത്തെ നാല് ഗ്രാന്റ്സ്ലാമും നേടുന്ന അപൂര്‍വ റെക്കോര്‍ഡ് സെര്‍ബിയക്കാരന് സ്വന്തമാക്കാമായിരുന്നു. 
മൂന്നു വര്‍ഷത്തിനു ശേഷം ഗ്രാന്റ്സ്ലാം ടെന്നിസില്‍ തിരിച്ചെത്തിയ രണ്ടു മക്കളുടെ അമ്മയായ കരൊലൈന്‍ വോസ്‌നിയാക്കി റഷ്യക്കാരി തതിയാന പ്രോസറോവയെ 6-3, 6-2 ന് തോല്‍പിച്ചു.
 

Latest News