ന്യൂദല്‍ഹി - ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തുകയും വെങ്കലം നേടുകയും ചെയ്ത മലയാളി ഷട്ലര്‍ എച്ച്.എസ്. പ്രണോയ് റാങ്കിംഗില്‍ കരിയര്‍ ബെസ്റ്റായ ആറാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ വിക്ടര്‍ ആക്സല്സന്, മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂ എന്നിവരെ പ്രണോയ് തോല്പിച്ചിരുന്നു. ആക്സല്സന് ഒന്നാം സ്ഥാനത്തു തുടരുന്നു. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ കളിക്കാരനാണ് പ്രണോയ്. ലക്ഷ്യ സെന്‍ പന്ത്രണ്ടാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് ഇരുപതാമതുമാണ്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരം തോറ്റ് പുറത്തായ മുന്‍ ചാമ്പ്യന്‍ പി.വി സിന്ധു ലോക റാങ്കിംഗില്‍ പതിനാലാം സ്ഥാനത്താണ്. പുരുഷ ഡബ്ള്‍സില്‍ സത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. വനിതാ ഡബ്ള്‍സില്‍ മലയാളിയായ ട്രീസ ജോളിയും ആന്ധ്രക്കാരി ഗായത്രി ഗോപിചന്ദും പതിനേഴാം സ്ഥാനത്താണ്.






