ചിറക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി- തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്ദുൽ (43) കുവൈത്തിൽ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐടി ഡിപ്പാർട്‌മെന്റിലായിരുന്നു ജോലി. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

Tags

Latest News