കുവൈത്തിൽ ബയോമെട്രിക് വിവരശേഖരണം പൂർത്തിയായി

കുവൈത്ത് സിറ്റി- രാജ്യത്ത് ബയോമെട്രിക് വിവരശേഖരണം പൂർത്തിയായി.മെയ് 12-ന് ആരംഭിച്ച പദ്ധതിയിൽ ഒരു ദശലക്ഷത്തിലധികം സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് വിരലടയാള ശേഖരണം പൂർത്തിയാക്കിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .പുതിയ സംവിധാനം കാര്യക്ഷമമായും സുഗമമായും പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ അതിർത്തി പോസ്റ്റുകളിലും അതിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.പൗരന്മാർ,വിദേശികൾ,ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ പൗരന്മാർ എന്നിവരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്.കുവൈത്തിൽ താമസിക്കുന്ന 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളെ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡാറ്റാബേസ് സ്ഥാപിക്കുന്നതിന് ബയോമെട്രിക് ഫിംഗർപ്രിന്റ് പ്രോജക്റ്റ് ഗണ്യമായ സംഭാവന നൽകുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Tags

Latest News