ബാഴ്സലോണ - സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏഴു ഗോള്‍ ത്രില്ലറില്‍ ബാഴ്സലോണ 4-3 ന് വിയ്യാറയലിനെ തോല്പിച്ചു. പതിനാറുകാരന് ലാമിന് യമാലിന്റെ പ്രകടനമാണ് ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചത്. ഗാവി പെയ്സിന്റെ ആദ്യ ഗോളിന് അവസരമൊരുക്കിയ യാമിന് രണ്ടു തവണ ക്രോസ്ബാറിനെ വിറപ്പിച്ചു. റോബര്‍ട് ലെവന്‍ഡോവ്സ്കിയുടെ വിജയ ഗോളിന് പാസ് നല്കിയതും യാമിന് തന്നെ. യാമിന് ടണ്‍ കണക്കിന് അവസരങ്ങളാണ് സൃഷ്ടിച്ചതെന്ന് കോച്ച് ഷാവി പ്രശംസിച്ചു.
ബാഴ്സലോണക്ക് കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് യമാല്‍. ഏപ്രിലില്‍ 15 വയസ്സും ഒമ്പത് മാസവുമുള്ളപ്പോഴാണ് അരങ്ങേറിയത്. ബാഴ്സലോണ രണ്ട് ഗോളിന് മുന്നിലെത്തിയെങ്കിലും വിയ്യാറയല്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചിരുന്നു.






