ന്യൂകാസില്‍ - തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങുകയും അര മണിക്കൂര്‍ പിന്നിടും മുമ്പെ സ്റ്റാര്‍ ഡിഫന്റര്‍ വിര്‍ജില്‍ വാന്‍ഡെക് ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തിട്ടും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. പകരക്കാരനായിറങ്ങിയ ഡാര്‍വിന്‍ നൂനസ് അവസാന മിനിറ്റില്‍ രണ്ടു തവണ വല കുലുക്കിയതോടെ ലിവര്‍പൂള്‍ 2-1 ന് ജയിച്ചു.
ഇരുപത്തഞ്ചാം മിനിറ്റില്‍ ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നള്‍ഡിന്റെ പിഴവില്‍ നിന്ന് ആന്റണി ഗോര്‍ഡന്‍് ന്യൂകാസിലിന് ലീഡ് നല്‍കിയിരുന്നു. ഇരുപത്തഞ്ചാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസകിനെ ബോക്‌സില്‍ വീഴ്ത്തിയതിന് വാന്‍ഡെക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ പത്തു പേരായിച്ചുരുങ്ങി. പക്ഷെ ആള്‍ബലം മുതലാക്കാന്‍ ന്യൂകാസിലിന് സാധിച്ചില്ല. കളി തീരാന്‍ 13 മിനിറ്റ് ശേഷിക്കെയാണ് നൂനസ് ഇറങ്ങിയത്. രണ്ടു തവണ നൂനസ് ന്യൂകാസില്‍ പ്രതിരോധത്തിലൂടെ ഊളിയിടുകയും ഗോളി നിക് പോപ്പിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലായിരുന്നു വിജയ ഗോള്‍. ആറാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ആര്‍നള്‍ഡ് ചുവപ്പ് കാണാതിരുന്നത് ഭാഗ്യം കൊണ്ടാണ്. ഒരു മഞ്ഞക്കാര്‍ഡ് കിട്ടിയ ആര്‍നള്‍ഡ് ന്യൂകാസിലിന്റെ ഗോര്‍ഡനെ വീഴ്ത്തിതയിന് വീണ്ടും കാര്‍ഡ് വാങ്ങേണ്ടതായിരുന്നു. എന്നാല്‍ റഫറി ജോണ്‍ ബ്രൂക്‌സ് താരത്തെ വെറുതെ വിട്ടത് ഗാലറിയെ അമ്പരപ്പിച്ചു.






