ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് സ്വർണം

ബുഡാപെസ്റ്റ്- ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൽ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞ് നീരജ് സ്വർണം നേടി. പാക്കിസ്ഥാന്റെ അർഷദ് നദീം വെള്ളി നേടി. 87.82 മീറ്ററാണ് അർഷദ് നദീം എറിഞ്ഞത്. ചെക് റിപ്പബ്ലിന്റെ ജാക്കൂബ് വാഡ്‌ലെച്ചിനാണ് വെങ്കലം.(86.67 മീറ്റർ). ഫൈനലിൽ എത്തിയ ഇന്ത്യൻ താരങ്ങളായ കിഷോർ ജെന, ഡി.പി മനു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. 84.77 മീറ്ററാണ് കിഷോർ ജെന എറിഞ്ഞിത്.
 

Latest News