മാഞ്ചസ്റ്റര്‍ - ഷെഫീല്‍ഡ് യുനൈറ്റഡ് അപ്രതീക്ഷത ഗോളിലൂടെ സമനില നേടിയെന്നു തോന്നിയ ഘട്ടത്തില്‍ തകര്‍പ്പന്‍ ഗോളിലൂടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം സമ്മാനിച്ചു. 2-1 നാണ് സിറ്റി ജയിച്ചത്. ആദ്യ പകുതിയില്‍ പെനാല്‍ട്ടി പാഴാക്കിയ എര്‍ലിംഗ് ഹാളന്റിലൂടെ സിറ്റി 63ാം മിനിറ്റില്‍ ലീഡ് നേടിയതായിരുന്നു. എന്നാല്‍ കയ്ല്‍ വാക്കറുടെ ബാക്ക്പാസ് പിടിച്ചെടുത്ത് ഷെഫീല്‍ഡ് 85ാം മിനിറ്റില്‍ ഗോള്‍ മടക്കി. പക്ഷെ മൂന്നു മിനിറ്റിനകം വാക്കര്‍ പിഴവിന് പ്രായശ്ചിത്തം ചെയ്തു. കോര്‍ണര്‍ ഫഌഗിനടുത്തേക്ക് ഓടി വാക്കര്‍ പന്ത് പിടിച്ചെടുക്കുകയും ബോക്‌സിലേക്ക് മറിക്കുകയും ചെയ്തു. റോഡ്രിയുടെ ബുള്ളറ്റ് ഷോട്ട് ഷെഫീല്‍ഡ് വല തുളച്ചു. മൂന്ന് റൗണ്ട പിന്നിട്ടപ്പോള്‍ മൂന്നും ജയിച്ച ഏക ടീം സിറ്റിയാണ്.
നാലു മിനിറ്റിനിടെ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്വലമായി തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-2 ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പിച്ചു. ഒന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ആഴ്‌സനല്‍ പത്തു പേരായിച്ചുരുങ്ങിയ ഫുള്‍ഹമുമായി 2-2 സമനില നേടി.
ആദ്യ കളിയില്‍ വുള്‍വര്‍ഹാംപ്റ്റനെതിരെ ഭാഗ്യ വിജയവുമായി രക്ഷപ്പെടുകയും കഴിഞ്ഞയാഴ്ച ടോട്ടനത്തോട് 0-2 ന് തോല്‍ക്കുകയും ചെയ്ത യുനൈറ്റഡ് മറ്റൊരു ഷോക്കോടെയാണ് തുടങ്ങിയത്. തൊണ്ണൂറാം സെക്കന്റില്‍ തയ്‌വൊ അവോണിയി ഒറ്റക്കുള്ള കുതിപ്പില്‍ യുനൈറ്റഡിന്റെ വല കുലുക്കി. തുടര്‍ച്ചയായ ഏഴാമത്തെ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് അവോണിയി സ്‌കോര്‍ ചെയ്യുന്നത്. വില്ലി ബോളി രണ്ടാമത്തെ ഗോളടിക്കുമ്പോള്‍ ക്ലോക്കില്‍ സമയം മൂന്നേ മുക്കാല്‍ മിനിറ്റ്.
ക്രിസ്റ്റ്യന്‍ എറിക്‌സനാണ് പതിനേഴാം മിനിറ്റില്‍ യുനൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. മികച്ച അവസരം പാഴാക്കിയതിനു പിന്നാലെ കസിമീരൊ രണ്ടാം ഗോളടിച്ചു. 23 മിനിറ്റ് ശേഷിക്കെ നോട്ടിംഗ്ഹാം ക്യാപ്റ്റന്‍ ജോ വോറല്‍ ചുവപ്പ് കാര്‍ഡ് കണ്ടത് യുനൈറ്റഡിന് പിടിവള്ളിയായി. മാര്‍ക്കസ് റാഷ്ഫഡിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി ക്യാപ്റ്റന്‍ ബ്രൂണൊ ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചതോടെ യുനൈറ്റഡ് അവിശ്വസനീയ തിരിച്ചുവരവ് പൂര്‍ത്തിയാക്കി.
നാലു മിനിറ്റിനിടെ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്വലമായി തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 3-2 ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പിച്ചു. ഒന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ആഴ്‌സനല്‍ പത്തു പേരായിച്ചുരുങ്ങിയ ഫുള്‍ഹമുമായി 2-2 സമനില നേടി. ബോണ്‍മൗത്തിനെ 2-0 ന് തോല്‍പിച്ച ടോട്ടനമാണ് ഗോള്‍വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത്.
ബുകായൊ സാകയുടെ അലക്ഷ്യമായി ബാക്ക് പാസില്‍ നിന്ന് ആന്ദ്രെ പെരേര ആഴ്‌സനല്‍ വല കുലുക്കുമ്പോള്‍ കളിക്ക് ഒരു മിനിറ്റ് പോലും ആയിട്ടുണ്ടായിരുന്നില്ല. എഴുപതാം മിനിറ്റ് വരെ ഫുള്‍ഹം ലീഡ് തുടര്‍ന്നു. പെനാല്‍ട്ടിയില്‍ നിന്ന് സാക്കോയാണ് തിരിച്ചടിച്ചത്. രണ്ടു മിനിറ്റിനകം സബ്‌സ്റ്റിറ്റിയൂട്ട് എഡ്ഡി എന്‍കേതിയയും ലക്ഷ്യം കണ്ടു. ഫുള്‍ഹമിന്റെ കാല്‍വിന്‍ ബാസി തൊട്ടുപിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ടു. എന്നാല്‍ പത്തു പേരായിച്ചുരുങ്ങിയിട്ടും മൂന്നു മിനിറ്റ് ശേഷിക്കെ ഫുള്‍ഹം തിരിച്ചടിച്ചു.






