സ്വപ്ന ഗോളോടെ മെസ്സിക്ക് മേജര്‍ ലീഗില്‍ അരങ്ങേറ്റം

ഹാരിസണ്‍ - പകരക്കാരനായി മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറിയ ലിയണല്‍ മെസ്സി 89ാം മിനിറ്റിലെ സ്വപ്ന ഗോളിലൂടെ ഇന്റര്‍ മയാമിക്ക് ആദ്യ കളിയില്‍ വിജയം സമ്മാനിച്ചു. ന്യൂയോര്‍ക്ക് റെഡ്ബുള്‍സിനെ 2-0 ന് മയാമി തോല്‍പിച്ചു. മെസ്സി ടീമിലെത്തിയ ശേഷം തുടര്‍ച്ചയായ പതിനൊന്നാമത്തെ കളിയിലാണ് ഇന്റര്‍ മയാമി ജയിക്കുന്നത്. അറുപതാം മിനിറ്റിലാണ് മെസ്സി കളത്തിലിറങ്ങിയത്. മേജര്‍ ലീഗിനെ ജനപ്രിയമാക്കാന്‍ പെലെ അമേരിക്കയിലെത്തി 48 വര്‍ഷത്തിനു ശേഷമാണ് മെസ്സി ലീഗില്‍ അരങ്ങേറിയത്. 
പഴയ ബാഴ്‌സലോണ സഹതാരങ്ങളായ യോര്‍ദി ആല്‍ബയുടെയും സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിന്റെയും സഹായത്തോടെയാണ് മെസ്സി സ്‌കോര്‍ ചെയ്തത്. ഒമ്പത് കളികളില്‍ മെസ്സിയുടെ പതിനൊന്നാം ഗോള്‍. റെക്കോര്‍ഡായ ഇരുപത്താറായിരത്തിലേറെ പേര്‍ റെഡ് ബുള്‍ അരീനയിലെ മത്സരം വീക്ഷിച്ചു. ഈ സീസണില്‍ ആദ്യമായാണ് ഈ ഗ്രൗണ്ട് നിറയുന്നത്. ടിക്കറ്റിന് കരിഞ്ചന്തയില്‍ ആയിരം ഡോളറിലേറെ വിലയുണ്ടായിരുന്നു. മെസ്സി റിസര്‍വ് ബെഞ്ചിലിരുന്നതോടെ വീ വാണ്ട് മെസ്സി വിളികള്‍ സ്‌റ്റേഡിയത്തില്‍ പ്രകമ്പനം കൊണ്ടു. 

Latest News