പാരിസ് - കരാര്‍ തര്‍ക്കത്തിന്റെ പേരില്‍ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയ ശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ കീലിയന്‍ എംബാപ്പെ ഹീറോ. ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ ലെന്‍സിനെതിരായ 3-1 വിജയത്തില്‍ പി.എസ്.ജിക്കു വേണ്ടി സ്‌ട്രൈക്കര്‍ രണ്ടു ഗോളടിച്ചു. ആദ്യ രണ്ടു കളിയിലും ജയം നേടാനാവാത്ത ടീമുകളായിരുന്നു പി.എസ്.ജിയും ലെന്‍സും. ജയത്തോടെ മോണകോക്ക് രണ്ട് പോയന്റ് പി്ന്നിലെത്തി പി.എസ്.ജി, നാലാം സ്ഥാനത്താണ് അവര്‍.
ആദ്യ പകുതിയില്‍ എംബാപ്പെയുടെ ഒരു ഷോട്ട് ഗോള്‍ലൈനില്‍ കെവിന്‍ ഡാന്‍സൊ രക്ഷപ്പെടുത്തി. മാര്‍ക്കൊ അസന്‍സിയൊ പി.എസ്.ജിക്കു വേണ്ടി ആദ്യ ഗോളടിച്ചു.






