ജോഹന്നസ്ബര്‍ഗ് - ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സൗദി അറേബ്യയില്‍ നടത്തും. ഈജിപ്തിലെ അല്‍അഹ്‌ലിയും അള്‍ജീരിയയിലെ യു.എസ്.എം അള്‍ജറും തമ്മിലുള്ള സൂപ്പര്‍കപ്പ് പോരാട്ടത്തിന് താഇഫാണ് വേദിയാവുക. സെപ്റ്റംബര്‍ 15 നാണ് മത്സരം.
ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് അല്‍അഹ്‌ലി. രണ്ടാം നിര ടൂര്‍ണമെന്റായ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാരായിരുന്നു അള്‍ജര്‍.
1993 ല്‍ തുടങ്ങിയ സൂപ്പര്‍കപ്പില്‍ റെക്കോര്‍ഡായ എട്ടു തവണ അല്‍അഹ്‌ലി ജയിച്ചിട്ടുണ്ട്. നേരത്തെ ഖത്തറും ആഫ്രിക്കന്‍ സൂപ്പര്‍ കപ്പിന് വേദിയായിരുന്നു. നിലവിലെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ സാദിയൊ മാനെ ഉള്‍പ്പെടെ നിരവധി ആഫ്രിക്കന്‍ കളിക്കാര്‍ സൗദി ലീഗില്‍ കളിക്കുന്നുണ്ട്.






