സുല്‍ത്താന്‍ അല്‍ നെയാദി അടുത്താഴ്ച മടങ്ങും, പുതിയ സംഘം സ്‌പേസ് സ്റ്റേഷനിലേക്ക് തിരിച്ചു

അബുദാബി- യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെട്ട നാലംഗ സംഘത്തിന് പകരം പുതിയ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ. അടുത്ത വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലികള്‍ ക്രൂ സെവന്‍ സംഘം ഏറ്റെടുക്കും. അമേരിക്ക, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള നാല് പേരാണ് ക്രൂ സെവന്‍ സംഘത്തിലുള്ളത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ യാത്ര തിരിച്ച സംഘം 30 മണിക്കൂറുകള്‍ക്കുള്ളില്‍ ബഹാരാകാശനിലയത്തിലെത്തും.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. സ്‌പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരന്‍ എന്നതുള്‍പ്പെടെ ഒട്ടേറെ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് നെയാദിയുടെ മടക്കം.

 

Tags

Latest News