കൊല്‍ക്കത്ത - ഇഞ്ചുറി ടൈമില്‍ മൂന്നു ഗോളുകള്‍ കണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെന്നൈയന്‍ എഫ്.സിയെ 4-2 ന തകര്‍ത്ത് ഗോവ എഫ്.സി ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലെത്തി. ഒരു ഗോളിന് പിന്നിലായ ഗോവ ഇഞ്ചുറി ടൈമിലാണ് അവസാന രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്തത്. ചെന്നൈയന്‍ ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ മടക്കി. മുംബൈ സിറ്റിയെയോ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സിനെയോ ആണ് ഗോവ സെമിയില്‍ നേരിടുക. നോര്‍ത്ഈസ്റ്റ് യുനൈറ്റഡും ഈസ്റ്റ്ബംഗാളും തമ്മിലാണ് ആദ്യ സെമി.
ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകള്‍. നാലാം മിനിറ്റില്‍ തന്നെ ബികാഷ് യുംനത്തിന്റെ ഗോളിലൂടെ ഗോവയെ ചെന്നൈയന്‍ ഞെട്ടിച്ചു. അതോടെ ഗോവ ഉണര്‍ന്നു. 30, 37 മിനിറ്റുകളിലായി കാള്‍ മക്ഹ്യൂ രണ്ടു തവണ ചെന്നൈയന്‍ വല ചലിപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോവ രണ്ട് ഗോളും ചെന്നൈയന്‍ ഒരു ഗോളും സ്‌കോര്‍ ചെയ്തു.
സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ ഗോകുലം കേരള എഫ്.സിയെ 2-1 ന് തോല്‍പിച്ചാണ് ഈസ്റ്റ്ബംഗാള്‍ സെമിയിലെത്തിയത്. നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ആര്‍മി റെഡിനെ തോല്‍പിച്ചു.






