ആദ്യ മിനിറ്റില്‍ ഗോള്‍ വഴങ്ങി, സമനിലയില്‍ കുരുങ്ങി ആഴ്‌സനല്‍

മാഞ്ചസ്റ്റര്‍ - നാലു മിനിറ്റിനിടെ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്വലമായി തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 3-2  ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പിച്ചു. ഒന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ആഴ്‌സനല്‍ പത്തു പേരായിച്ചുരുങ്ങിയ ഫുള്‍ഹമുമായി 2-2 സമനില നേടി. ബോണ്‍മൗത്തിനെ 2-0 ന് തോല്‍പിച്ച ടോട്ടനമാണ് ഗോള്‍വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത്. 
ബുകായൊ സാകയുടെ അലക്ഷ്യമായി ബാക്ക് പാസില്‍ നിന്ന് ആന്ദ്രെ പെരേര ആഴ്‌സനല്‍ വല കുലുക്കുമ്പോള്‍ കളിക്ക് ഒരു മിനിറ്റ് പോലും ആയിട്ടുണ്ടായിരുന്നില്ല. എഴുപതാം മിനിറ്റ് വരെ ഫുള്‍ഹം ലീഡ് തുടര്‍ന്നു. പെനാല്‍ട്ടിയില്‍ നിന്ന് സാക്കോയാണ് തിരിച്ചടിച്ചത്. രണ്ടു മിനിറ്റിനകം സബ്‌സ്റ്റിറ്റിയൂട്ട് എഡ്ഡി എന്‍കേതിയയും ലക്ഷ്യം കണ്ടു. ഫുള്‍ഹമിന്റെ കാല്‍വിന്‍ ബാസി തൊട്ടുപിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ടു. എന്നാല്‍ പത്തു പേരായിച്ചുരുങ്ങിയിട്ടും മൂന്നു മിനിറ്റ് ശേഷിക്കെ ഫുള്‍ഹം തിരിച്ചടിച്ചു. 

Latest News