ബാഴ്സലോണ - സ്‌പെയിനിലെ യുവ ഫുട്‌ബോള്‍ താരങ്ങളില്‍ മികച്ച പ്രതിഫഭകളിലൊരാളെന്നു കരുതുന്ന ഗബ്രി വെയ്ഗ സൗദി അറേബ്യയില്‍ അല്‍അഹ്‌ലിയില്‍ ചേര്‍ന്നു. ഇരുപത്തൊന്നുകാരന്‍ സൗദി ലീഗില്‍ ചേരാന്‍ തയാറായത് സ്പാനിഷ് ഫെഡറേഷനെ ഞെട്ടിച്ചു. സ്പാനിഷ് രത്‌നം ഞങ്ങളുടെ താളം മുഴക്കുമെന്ന് അല്‍അഹ്‌ലി സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. ലാ ലിഗയില്‍ സെല്‍റ്റവീഗോയുടെ കളിക്കാരനായിരുന്നു വെയ്ഗ. മൂന്നരക്കോടി യൂറോയുടേതാണ് ട്രാന്‍സ്ഫര്‍ കരാറെന്ന് കരുതുന്നു.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വെയ്ഗക്ക് നിരവധി യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് ഓഫറുണ്ടായിരുന്നു. റോബര്‍ടൊ ഫിര്‍മിനൊ (ചെല്‍സി), റിയാദ് മഹ്‌റേസ് (മാഞ്ചസ്റ്റര്‍ സിറ്റി), എഡ്വേഡ് മെന്‍ഡി (ചെല്‍സി), ഫ്രാങ്ക് കെസി (ബാഴ്‌സലോണ) തുടങ്ങിയ കളിക്കാരും ഈ സീസണില്‍ അല്‍അഹ്‌ലിയിലുണ്ട്.






