വീണ്ടും ബെലിംഗാം, റയലിന് മൂന്നാം ജയം

ബാഴ്‌സലോണ - തുടര്‍ച്ചയായ മൂന്നാം ലീഗ് മത്സരത്തിലും ജൂഡ് ബെലിംഗാം സ്‌കോര്‍ ചെയ്തതോടെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മഡ്രീഡ് കുതിക്കുന്നു. സെല്‍റ്റവീഗോയെ 1-0 ന് റയല്‍ തോല്‍പിച്ചു. ഇരുപതുകാരന്റെ നാലാം ഗോളാണ് ഇത്. 
സെല്‍റ്റവീഗോ അതിശക്തമായ ചെറുത്തുനില്‍പാണ് കാഴ്ചവെച്ചത്. റയലിന് കിട്ടിയ പെനാല്‍ട്ടി റോഡ്രിഗൊ പാഴാക്കുകയും ചെയ്തു. തുടയിലെ പരിക്ക് കാരണം വിനിസിയൂസ് ജൂനിയര്‍ 17ാം മിനിറ്റില്‍ പുറത്തിറങ്ങി. എന്നാല്‍ അഞ്ചംഗ പ്രതിരോധ നിരയിലൂടെ ബെലിംഗാം ഒടുവില്‍ ഗോളിലേക്ക് വഴി കണ്ടു. പരിക്കേറ്റ തിബൊ കോര്‍ടവക്കു പകരം ആന്ദ്രെ ലൂനിനായിരിക്കും ചുമതലയെന്ന് കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞിരുന്നുവെങ്കിലും ഈയിടെ ചെല്‍സിയില്‍ നിന്നെത്തിയ ഗോള്‍കീപ്പര്‍ കെപ അരിസബലാഗയാണ് റയലിന്റെ വല കാത്തത്.
 

Latest News