ന്യൂദല്‍ഹി - സെപ്റ്റംബര്‍ 23 ന് ചൈനയിലെ ഹാംഗ്ഷുവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. 38 ഇനങ്ങളിലായി 634 പേരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സമര്‍പ്പിച്ച 850 പേരുടെ പട്ടികയില്‍ നിന്നാണ് സ്‌പോര്‍ട്‌സ് മന്ത്രാലയം 634 പേരെ തെരഞ്ഞെടുത്തത്.
2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 572 പേരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. 16 സ്വര്‍ണമുള്‍പ്പെടെ 70 മെഡല്‍ നേടി.
സജന്‍ പ്രകാശ് (നീന്തല്‍), മുരളി ശ്രീശങ്കര്‍, അബ്ദുല്ല അബൂബക്കര്‍, ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അഫ്‌സല്‍, രാഹുല്‍ ബേബി, മുഹമ്മദ് അനസ് യഹ്‌യ, അമോജ് ജേക്കബ്, മിജൊ ചാക്കൊ കുര്യന്‍, ആന്‍സി ജോസഫ്, ഷീന എന്‍.വി, ജിസ്‌ന മാത്യ (അത്‌ലറ്റിക്‌സ്), എച്ച്.എസ് പ്രണോയ്, എം.ആര്‍. അര്‍ജുന്‍, ട്രീസ ജോളി (ബാഡ്മിന്റണ്‍), വര്‍ഷ കെ.ബി, അശ്വതി പി. ബാബു (തുഴച്ചില്‍), ദീപിക പള്ളിക്കല്‍ (സ്‌ക്വാഷ്), രാഹുല്‍ കെ.പി (ഫുട്‌ബോള്‍), മിന്നു മണി (ക്രിക്കറ്റ്), ശ്രീജേഷ് പി.ആര്‍ (ഹോക്കി), മിനിമോള്‍ എബ്രഹാം, ജിന്‍സി ജോണ്‍സണ്‍, അനുശ്രീ, ജിനി കെ. ഷാജി, ശരണ്യ എന്‍.എസ്., ശില്‍പ രാജേന്ദ്രന്‍, അശ്വതി രവീന്ദ്രന്‍, സുജി വിജയന്‍, ശമീമുദ്ദീന്‍ എ, എറിന്‍ വര്‍ഗീസ് (വോളിബോള്‍) തുടങ്ങിയ മലയാളികള്‍ ടീമിലുണ്ട്.






