ഐദിൻ സാദ് ഷംനാസ് എന്ന കൊച്ചുമിടുക്കൻ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സിന്റെ പട്ടികയിൽ ഇടം നേടി. അബുദാബി ജെംസ്് യുനൈറ്റഡ്് ഇന്ത്യൻ സ്‌കൂളിലെ കെ.ജി വിദ്യാർഥിയായ ഐദിൻ, ലോക ഭൂപടത്തിൽ നിന്ന് 170 രാജ്യങ്ങളെ തിരിച്ചറിയുകയും 154 രാഷ്ട്രങ്ങളുടെ ദേശീയ പതാകകൾ ഞൊടിനേരം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത് വിസ്മയമായി മാറുകയായിരുന്നു. രണ്ടു ഡസൻ സ്മാരക സ്തൂപങ്ങളും പെട്ടെന്ന് കണ്ടെത്തി മറ്റു മൽസരാർഥികളെ പിന്നിലാക്കി. 41 ബ്രാൻഡ് കാറുകളുടെ ലോഗോ തിരിച്ചറിയുക കൂടി ചെയ്തതോടെ ഐദിൻ വിജയത്തിന്റെ നെറുകയിലെത്തി. ഇത്രയും ചെറുപ്രായത്തിലേ പൊതുവിജ്ഞാനത്തിൽ അദ്ഭുതകരമായ നേട്ടമാണ് ഈ നാലര വയസ്സുകാരൻ കൈവരിച്ചത്.
വേങ്ങര ഇരിങ്ങല്ലൂർ സ്വദേശിയും അബുദാബി ബെയ്ത്ത് അൽ നൊഖാദാ ടെന്റ്്്‌സിൽ സെയിൽസ് മാനേജരുമായ ഷംനാസ് മുഹമ്മദിന്റെയും നാജിയ അബ്ദുൽ ഷുക്കൂറിന്റേയും മകനാണ് ഐദിൻ സാദ്.