വാനില്‍ സുഹൈല്‍ നക്ഷത്രം, വേനല്‍ കഴിയുന്നതിന്റെ സൂചന

അബുദാബി - ഗള്‍ഫില്‍ വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീളുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്.
രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കില്‍ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് 313 പ്രകാശ വര്‍ഷം അകലെയാണ് ഇത്.  
പുരാതന കാലം മുതല്‍ അറബികള്‍ സുഹൈല്‍ നക്ഷത്രം നോക്കിയാണ് വേനല്‍ക്കാലത്തിന്റെ പര്യവസാനം കണക്കാക്കിയിരുന്നത്. അറബ് രാജ്യങ്ങളില്‍ മത്സ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.   

 

Latest News