ഖത്തർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ തിരക്കൊഴിയുന്നില്ല

ദോഹ- വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കാനിരിക്കെ കുട്ടികളും രക്ഷിതാക്കളും കൂട്ടമായി തിരിച്ചുവരുവാൻ തുടങ്ങിയതോടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ അറൈവൽ സെക് ഷനിൽ തിരക്കേറിയതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 27 ന് സ്‌കൂളുകൾ തുറക്കാനിരിക്കെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം ഖത്തറിലെത്തിയത്. 
വരും ദിവസങ്ങളിലും നിരവധി പേരെത്തുമെന്നുമാണ് കരുതേണ്ടത്.
സാധാരണ ഗതിയിൽ ഈ സമയത്ത് ഡിപ്പാർച്ചർ ഏരിയകളിൽ തിരക്കുണ്ടാവാറില്ല. എന്നാൽ ഈ വർഷം ഡിപ്പാർച്ചർ ഹാളുകളിലും മോശമല്ലാത്ത തിരക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു ഗൾഫ് രാജ്യങ്ങളിലും സ്‌കൂളുകൾ തുറന്നതോടെ കുട്ടികളും രക്ഷിതാക്കളും കൂട്ടമായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്.  

എയർപോർട്ടിൽ എല്ലായിടത്തും തിരക്കനുഉഭവപ്പെടുന്നതായാണ് റിപ്പോർട്ട്. കോവിഡാനന്തര ലോകം പ്രതീക്ഷയുടേയും പ്രത്യാശയുടേയും യാത്രകൾക്ക് വഴിയൊരുക്കുമ്പോൾ വ്യോമ ഗതാഗതവും ടൂറിസവും മാത്രമല്ല സാമൂഹിക പുരോഗതിയും സാക്ഷാൽക്കരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Tags

Latest News