ചന്ദ്രയാന്‍ അഭിമാനമായി, ഇന്ത്യയെ അഭിനന്ദിച്ച് യു.എ.ഇയും ഒമാനും

അബുദാബി- ഇന്ത്യയുടെ ചന്ദ്രയാന്‍3 വിജയകരമായി ലാന്‍ഡ് ചെയ്തതില്‍ അഭിനന്ദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും ചന്ദ്രനില്‍ പ്രാതിനിധ്യമായതായും അദ്ദേഹം പറഞ്ഞു.  
ഇന്ത്യയുടെ വിജയക്കുതിപ്പിനായി യത്‌നിച്ച ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച യു.എ.ഇ പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രി സാറ അല്‍ അമിരച്ചു. ആഗോള ശാസ്ത്ര സമൂഹത്തിന് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ചന്ദ്ര പര്യവേക്ഷണ യാത്രയിലെ പുതിയ കുതിപ്പാണ് ഈ വിജയമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്സി) ഡയറക്ടര്‍ ജനറല്‍ സലിം അല്‍ മര്‍റി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി ഒമാന്‍. ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡിംഗ് നടത്തിയ ഇന്ത്യയെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

 

 

Tags

Latest News