Sorry, you need to enable JavaScript to visit this website.

വനിതാ ഫുട്‌ബോൾ താരത്തിന്റെ ചുണ്ടിൽ ചുംബിച്ചു, ഫിഫ നടപടി തുടങ്ങി

സൂറിച്ച്- കഴിഞ്ഞ വാരാന്ത്യത്തിൽ വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ (ആർ.എഫ്.ഇ.എഫ്) പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്, സ്‌പെയിൻ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതുമായി ബന്ധപ്പെട്ട് ഫിഫ അച്ചടക്ക നടപടി തുടങ്ങി. ലൂയിസ് റൂബിയാലെസിനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ ഗവേണിംഗ് ബോഡി പ്രസ്താവനയിൽ പറഞ്ഞു. സംഭവം 'ഫിഫ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 13 ഖണ്ഡിക 1, 2 എന്നിവയുടെ ലംഘനമാണെന്നും എന്ന് ഫിഫ പറഞ്ഞു. സ്‌പെയിൻ താരം ഹെർമോസോയും  ലൂയിസ് റൂബിയാലെസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത്തരം നടപടികൾ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകാതിരിക്കാനും അനുവദിക്കില്ലെന്നും ഉറപ്പാക്കാനും വനിതാ ഫുട്‌ബോൾ കളിക്കാരെ സംരക്ഷിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും ഫിഫ പ്രസ്താവനയിൽ അറിയിച്ചു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വ്യാഴാഴ്ച വനിതാ ഫുട്‌ബോൾ താരം ഹെർമോസോയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.

സമ്മതമില്ലാതെ ചുംബിക്കുന്നതുമായി ബന്ധപ്പെട്ട് മാതൃകാപരമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട താരത്തിന് പിന്തുണ നൽകാൻ ആംനസ്റ്റി ഇന്റർനാഷണൽ ആഗ്രഹിക്കുന്നു- സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഈ പെരുമാറ്റം ലൈംഗിക അതിക്രമമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവന വ്യക്തമാക്കി. സ്‌പെയിനിലെ വനിതാ ഫുട്‌ബോൾ ലീഗായ ലിഗ എഫും റുബിയാലെസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റുബിയേൽസിന്റെ പെരുമാറ്റത്തെക്കുറിച്ച് ആർഎഫ്ഇഎഫ് അന്വേഷണം ആരംഭിച്ചു. 46 കാരനായ റൂബിയാലെസ് ക്ഷമാപണം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വിമർശനം ശമിച്ചിട്ടില്ല. ചുംബനത്തിന് റുബിയാലെസിന്റെ ക്ഷമാപണം മതിയാകില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി റൂബിയാലെസിന്റെ പെരുമാറ്റത്തെ വിമർശിച്ചിരുന്നു.
ഇത് വളരെ സൂക്ഷ്മമായ വിഷയമാണ്, മിക്ക ആളുകളെയും പോലെ, എനിക്ക് ഇഷ്ടപ്പെടാത്ത പെരുമാറ്റമായിരുന്നു ഇത്,' ആൻസലോട്ടി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത് ഒരു ഫെഡറേഷന്റെ പ്രസിഡന്റിന്റെ പെരുമാറ്റമായിരുന്നില്ല. അദ്ദേഹം രാജിവെക്കണോ വേണ്ടയോ എന്ന് എനിക്കറിയില്ല, അദ്ദേഹം ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്ന് ഞാൻ കരുതുന്നു-അൻസലോട്ടി കൂട്ടിച്ചേർത്തു.

Latest News