നോര്‍ത്ഈസ്റ്റ് സെമിയില്‍, മുന്‍ ചാമ്പ്യന്മാര്‍ മുഖാമുഖം

കൊല്‍ക്കത്ത - ആര്‍മി റെഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലെത്തി. അമ്പത്തൊന്നാം മിനിറ്റില്‍ ഫാല്‍ഗുനി സിംഗാണ് വിജയ ഗോളടിച്ചത്. 
മുന്‍ ചാമ്പ്യന്മാരായ ഈസ്റ്റ്ബംഗാളും ഗോകുലം കേരള എഫ്.സിയും ക്വാര്‍ട്ടറില്‍ മുഖാമുഖം വരും. ഗോവ എഫ്.സി-ചെന്നൈയന്‍ എഫ്.സി, മോഹന്‍ബഗാന്‍-മുംബൈ സിറ്റി എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടറുകള്‍. 
ഗോകുലം 2019 ലെ ചാമ്പ്യന്മാരാണ്. അത്തവണ ഈസ്റ്റ് ബംഗാളിനെ സെമിഫൈനലില്‍ തോല്‍പിച്ചിരുന്നു. ഇപ്രാവശ്യം ഗോകുലം ഗൂപ്പ് സി-യിലും ഈസ്റ്റ് ബംഗാള്‍ ഗ്രൂപ്പ് എ-യിലും ഒന്നാം സ്ഥാനക്കാരായിരുന്നു. 
നൗറെം മഹേഷ് സിംഗ്, നന്ദകുമാര്‍, സിവേരിയോ, സൗള്‍ ക്രെസ്‌പോ, ക്ലീറ്റണ്‍ സില്‍വ എന്നിവര്‍ ഈസ്റ്റ് ബംഗാളിന്റെയും ശ്രീക്കുട്ടന്‍, നൗഫല്‍, നിലി പെര്‍ഡോമോ, അലക്‌സ് സാഞ്ചസ് എന്നിവര്‍ ഗോകുലത്തിന്റെയും ആക്രമണം നയിക്കും. 

Latest News