റിയാദ് - മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്റര്‍ അയ്മറിക് ലപോര്‍ടെ സൗദി അറേബ്യയിലേക്കുള്ള ഒഴുക്കില്‍ അണിചേര്‍ന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്കൊപ്പം അന്നസ്റിലാണ് ഇരുപത്തൊമ്പതുകാരന് കളിക്കുക. മൂന്നു കോടി ട്രാന്‍സ്ഫറിലാണ് ലപോര്‍ടെ സൗദിയിലെത്തിയത്. ജോസ്കൊ ഗ്വാര്‍ദിയോളും നഥാന്‍ അകെയെും എത്തിയതോടെ ലപോര്‍ടെ സിറ്റിയില്‍ റിസര്‍വ് റോളിലേക്ക് പോയിരുന്നു. അഞ്ചര വര്‍ഷം മുമ്പാണ് അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് ലപോര്‍ടെ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 13 ട്രോഫികള്‍ നേടി.
്അതേസമയം ഫ്രഞ്ച് ഡിഫന്റര്‍ റഫായേല്‍ വരാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് സൗദിയിലേക്കില്ലെന്ന് സൂചന നില്‍കി. വരാനുമായി സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു.






