ജോഹന്നസ്ബര്‍ഗ്- ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി വൈവിധ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കവെയാണ് ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.
ഇന്ത്യയില്‍ കണ്ടെത്തിയ ഏത് പ്രശ്‌നത്തിനും പരിഹാരം വൈവിധ്യത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു കൊണ്ടുള്ളതാണെന്നും അതിനാല്‍ ഈ പരിഹാരങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തും എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും മോഡി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോമുകളെല്ലാം ബ്രിക്‌സ് പങ്കാളികളുമായി പങ്കിടുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി ബ്രിക്‌സിനെ ഭാവി സജ്ജമായ സംഘടനയാക്കാനും സമൂഹങ്ങളുടെ ഭാവിക്ക് വേണ്ടി സജ്ജമാക്കാനുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ബ്രിക്‌സ് രാജ്യങ്ങളിലും കാണപ്പെടുന്ന മാര്‍ജാര വിഭാഗത്തില്‍പ്പെട്ട ജീവികളെ ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സിന്' കീഴില്‍ അവയുടെ സംരക്ഷണത്തിനായി സംയുക്ത ശ്രമങ്ങള്‍ നടത്താമെന്നും മോഡി പറഞ്ഞു.
പരമ്പരാഗത വൈദ്യവുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങളിലും ആവാസവ്യവസ്ഥയുണ്ടെന്നും ഒരുമിച്ച് പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ശേഖരം സൃഷ്ടിക്കാന്‍ കഴിയുമോ?' എന്ന ചോദ്യവും പ്രധാനമന്ത്രി മോഡി സമ്മേളനത്തില്‍ ഉന്നയിച്ചു.