മൂന്നാമതും വാര്‍ഹോം, കൊമ്പു കുലുക്കി ആഘോഷം

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വെയുടെ കാസ്റ്റന്‍ വാര്‍ഹോം മൂന്നാമതും ചാമ്പ്യനായി. ആറു വര്‍ഷം മുമ്പ് ആദ്യമായി ചാമ്പ്യനായതും അത് വിശ്വസിക്കാനാവില്ലെന്നതു പോലെ പ്രതികരിച്ചതും വലിയ പ്രശസ്തി നേടിയിരുന്നു. ഇത്തവണ കൊമ്പുകള്‍ കൊണ്ടുള്ള കിരീടം തലയില്‍ വെച്ചാണ് ആഘോഷിച്ചത്. ഒളിംപിക്‌സില്‍ ലോക റെക്കോര്‍ഡോടെയാണ് വിജയത്തിലേക്ക് കുതിച്ചത്. പിന്നീട് പരിക്കുകള്‍ തളര്‍ത്തിയിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചിത്രത്തിലേയുണ്ടായിരുന്നില്ല. 2017 ലും 2019 ലുമാണ് മുമ്പ് സ്വര്‍ണം നേടിയത്. 
ബ്രിട്ടിഷ് വിര്‍ജിന്‍ അയലന്റ്‌സിന്റെ കൈറോണ്‍ മക്മാസ്റ്റര്‍ വെള്ളിയും അമേരിക്കയുടെ റായ് ബെഞ്ചമിന്‍ വെങ്കലവും കരസ്ഥമാക്കി. നിലവിലെ ചാമ്പ്യന്‍ ആലിസന്‍ ഡോസ് സാന്റോസ് അഞ്ചാമതായി. അവസാന വളവില്‍ ബ്രസീലുകാരന്‍ രണ്ട് ഹര്‍ഡിലുകള്‍ തട്ടിയിട്ടു.
 

Latest News