രിസാല സ്റ്റഡി സർക്കിൾ ദോഹ ഫ്രീഡം അസംബ്ലികൾ സമാപിച്ചു

രിസാല സ്റ്റഡി സർക്കിൾ ദോഹയിൽ സംഘടിപ്പിച്ച ഫ്രീഡം അസംബ്ലിയിൽനിന്ന്.

ദോഹ- ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഖത്തറിൽ 13 കേന്ദ്രങ്ങളിൽ ഫ്രീഡം അസംബ്ലികൾ നടത്തി. സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ അൽഖോർ, ഉമ്മുസലാൽ, മദീന ഖലീഫ, അൽസദ്ദ്, മുശൈരിബ്, മർഖിയ, സനയ്യ, അസ്‌പെയർ, ഐൻ ഖാലിദ്, ശഹാനിയ, വക്ര, മുഗളിന, ഹിലാൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആഘോഷ പരിപാടികൾ നടന്നത്. 
അസംബ്ലി, ദേശഭക്തി ഗാനം, സന്ദേശ പ്രഭാഷണം, ഫ്രീഡം വാൾ, സ്‌പോട്ട് ക്വിസ്, മധുര വിതരണം തുടങ്ങിയ സെഷനുകൾ കൊണ്ട് പ്രവാസികൾക്കു വ്യത്യസ്തമായ സ്വാതന്ത്ര്യദിന അനുഭൂതി ലഭിക്കുന്നതായിരുന്നു പരിപാടികൾ. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികളായി മുരളി തൊയ്യക്കാവ്, സൈമൺ വർഗീസ്, ഷഫീർ പാലപ്പെട്ടി, ഷഫീർ വാടാനപ്പള്ളി, സാജിദ് മാട്ടൂൽ, ആർ.എസ്.സി നാഷനൽ ചെയർമാൻ ശക്കീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വ്യത്യസ്ഥ കേന്ദ്രങ്ങളിൽ പങ്കെടുത്തു. 'പ്രൗഢ് ടു ബി ആൻ ഇൻഡ്യൻ' എന്ന ശീർഷകത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.
 

Tags

Latest News