പോർച്ചുഗൽ താരം ഒട്ടാവിയോ സൗദി ക്ലബ് അൽ നസറിലേക്ക്; 60 ദശലക്ഷം യൂറോയുടെ കരാർ

റിയാദ്- പോർച്ചുഗൽ മിഡ്ഫീൽഡർ ഒട്ടാവിയോ പോർച്ചുഗീസ് ടീമായ പോർട്ടോയിൽ നിന്ന് സൗദിയിലെ അൽ നസറിൽ ചേർന്നു. ട്രാൻസ്ഫർ ഫീസ് ക്ലബ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അറുപത് ദശലക്ഷം യൂറോയാണ് കരാർ തുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 28 കാരനായ ഒട്ടാവിയോ 2014ൽ ടീമിലെത്തിയ ശേഷം പോർട്ടോയ്ക്കുവേണ്ടി 283 മത്സരങ്ങളിൽ നിന്നായി 31 ഗോളുകൾ നേടി.

'ഞങ്ങൾ ഔദ്യോഗികമായി പോർച്ചുഗീസ് സ്റ്റാർ ഒട്ടാവിയോയുമായി കരാർ ഒപ്പുവച്ചു. പോർച്ചുഗലിലെ ഏറ്റവും മികച്ച കളിക്കാരന് സ്വാഗതം- അൽ നസർ ക്ലബ് ട്വീറ്റ് ചെയ്തു. 

ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, മാർസെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലെസ്, സെക്കോ ഫൊഫാന എന്നിവരും ഉൾപ്പെടുന്ന അൽനാസർ സ്‌ക്വാഡ് ഇതോടെ കൂടുതൽ സമ്പന്നമായി. 

Latest News