യുവതിയോട് അപമര്യാദ, ഗ്രീന്‍വുഡിനെ ഒഴിവാക്കി

ലണ്ടന്‍ - യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന ഫോര്‍വേഡ് മെയ്‌സന്‍ ഗ്രീന്‍വുഡിനെ ടീമില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒഴിവാക്കി. 2022 മുതല്‍ ഇരുപത്തൊന്നുകാരന്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സാക്ഷികള്‍ പിന്മാറിയതിനെത്തുടര്‍ന്ന് ഗ്രീന്‍വുഡ് മാനഭംഗത്തിന് ശ്രമിച്ചുവെന്നും ലൈംഗികാക്രമണം നടത്തിയെന്നുമുള്ള കേസ് പ്രോസിക്യൂട്ടര്‍മാര്‍ ഉപേക്ഷിച്ചിരുന്നു. ആറു മാസത്തെ ആഭ്യന്തര അന്വേഷണത്തിനു ശേഷമാണ് ഗ്രീന്‍വുഡിനെ കരിയര്‍ വീണ്ടും കെട്ടിപ്പടുക്കാന്‍ അനുവദിച്ച് ക്ലബ്ബില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് യുനൈറ്റഡ് പ്രസ്താവിച്ചു. ഗ്രീന്‍വുഡിന് 2025 ജൂണ്‍ വരെ കരാറുണ്ട്. 
ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എങ്കിലും തെറ്റ് സംഭവിച്ചതായി സമ്മതിക്കുന്നുവെന്നും ഗ്രീന്‍വുഡ് പറഞ്ഞു.  യുനൈറ്റഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നു വന്ന ഗ്രീന്‍വുഡ് 129 മത്സരങ്ങളില്‍ 35 ഗോളടിച്ചിരുന്നു. വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രവചിക്കപ്പെട്ട സമയത്താണ് ആരോപണമുണ്ടായത്. 

Latest News