കൊല്‍ക്കത്ത - ബംഗ്ലാദേശ് ക്ലബ്ബ് ധാക്ക അബഹാനിയെ 3-1 ന് പ്ലേഓഫില്‍ തകര്‍ത്ത് മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സ് എ.എഫ്.സി കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറി. രണ്ട് മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ബഗാന്‍ കളിയില്‍ ആധിപത്യം നേടിയത്. അമ്പത്തെട്ടാം മിനിറ്റില്‍ മിലാദ് സ്വന്തം പോസ്റ്റില്‍ ഗോളടിച്ചപ്പോള്‍ സാദിഖുവിലൂടെ ബഗാന്‍ മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തു.
പതിനേഴാം മിനിറ്റില്‍ കോര്‍ണേലിയസ് എസകീലിന്റെ ഗോളോടെ അബഹാനി ആതിഥേയരെ ഞെട്ടിച്ചിരുന്നു. ജെയ്‌സന്‍ കമിന്‍സാണ് ഗോള്‍ മടക്കിയത്. ലിസ്റ്റണ്‍ കൊളാസോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍.






