വരുമോ വരാന്‍ സൗദിയിലേക്ക്, ലപോര്‍ടയും പരിഗണനയില്‍

റിയാദ് - മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് ഡിഫന്റര്‍ റഫായേല്‍ വരാന്‍ സൗദി ഫുട്‌ബോളിലേക്ക് വരുമെന്ന് സൂചന. വരാനുമായി സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് പ്രാഥമിക ചര്‍ച്ച തുടങ്ങി. ഇത്തിഹാദില്‍ കരീം ബെന്‍സീമ മുന്‍നിരയിലും എന്‍ഗോളൊ കാണ്ടെയും ഫാബിഞ്ഞോയും മധ്യനിരയിലുമുണ്ട്. 
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്റര്‍ അയ്മറിക് ലപോര്‍ടെയെ അന്നസ്ര്‍ റാഞ്ചാന്‍ ശ്രമിക്കുന്നുണ്ട്. ഇരുപത്തൊമ്പതുകാരനുമായി സൗദി ക്ലബ്ബ് ധാരണയിലെത്തിയെന്നാണ് സൂചന. ചിലിയുടെ അലക്‌സിസ് സാഞ്ചസിനെയും സൗദി ക്ലബ്ബുകള്‍ നോട്ടമിട്ടിട്ടുണ്ട്.
 

Latest News