ചരിത്രമെഴുതി പ്രജ്ഞനന്ദ, ലോകകപ്പിനരികെ ഇന്ത്യ

ബാകു (അസര്‍ബയ്ജാന്‍) - ഇന്ത്യയുടെ പതിനെട്ടുകാരന്‍ ആര്‍. പ്രജ്ഞനന്ദയുടെ സ്വപ്‌നമുന്നേറ്റത്തില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനൊ കരുവാനയും വീണു. ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനുമായി ഏറ്റുമുട്ടും. 
സമയനിയന്ത്രണമുള്ള ടൈബ്രേക്കറിലേക്ക് കളി നീട്ടിയാണ് കരുവാനയെ പ്രജ്ഞനന്ദ പിടിച്ചുകെട്ടിയത്. നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും യുവ താരം തോല്‍പിച്ചിരുന്നു. കാള്‍സനും ബോബി ഫിഷറും കഴിഞ്ഞാല്‍ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞനന്ദ. 2005 ല്‍ നോക്കൗട്ട് രീതിയില്‍ ലോകകപ്പ് നടത്താന്‍ ആരംഭിച്ച ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. 2000 ലും 2002 ലും വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചാമ്പ്യനായത് 24 കളിക്കാര്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ മത്സരിച്ചപ്പോഴാണ്. 
മൂന്നു ദിവസത്തിനിടെ നാലു തവണ സമനില പാലിച്ചതിനെത്തുടര്‍ന്നാണ് പ്രജ്ഞനന്ദ-കരുവാന മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. 3.5-2.5 ന് പ്രജ്ഞനന്ദ ജയിച്ചു. 
 

Latest News