പുതിയ വേദിയില്‍  ബാഴ്‌സക്ക് ആദ്യ ജയം

മഡ്രീഡ് - പുതിയ ഹോം സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണ കഷ്ടിച്ച് വിജയവുമായി രക്ഷപ്പെട്ടു. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ ഹോം മത്സരത്തില്‍ 2-0 ന് കാഡിസിനെ തോല്‍പിച്ചു. ലൂയിസ് കോമ്പനീസ് ഒളിംപിക് സ്റ്റേഡിയത്തിലാണ് ബാഴ്‌സലോണ ഈ സീസണില്‍ ഹോം മത്സരങ്ങള്‍ കളിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്കിരിക്കാവുന്ന പടുകൂറ്റന്‍ നൗകാമ്പ് സ്റ്റേഡിയം നവീകരിക്കുന്നതിനാലാണ് ഇത്. 
82ാം മിനിറ്റ് വരെ ചാമ്പ്യന്മാരെ കാഡിസ് ഗോളടിക്കാതെ പിടിച്ചുനിര്‍ത്തി. പെഡ്രിയാണ് ഒടുവില്‍ പ്രതിരോധം തകര്‍ത്തത്. ഇഞ്ചുറി ടൈമില്‍ ഫെരാന്‍ ടോറസ് ലീഡുയര്‍ത്തി. ഉദ്ഘാടന മത്സരത്തില്‍ ഗെറ്റാഫെയുമായി ബാഴ്‌സ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
 

Latest News